നജ്‌റാനിൽ ഡ്രോൺ ആക്രമണ ശ്രമം തകർത്തു

റിയാദ് - നജ്‌റാനിൽ പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന തകർത്തു.
ഇന്നലെ രാവിലെയാണ് നജ്‌റാനിലെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികൾ ഡ്രോൺ തൊടുത്തുവിട്ടത്. 
ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ഡ്രോൺ കണ്ടെത്തി വെടിവെച്ചിടുന്നതിന് സഖ്യസേനക്ക് സാധിച്ചതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. 

Tags

Latest News