ഫുട്പാത്ത് ചാടിക്കടന്ന ഡ്രൈവർ പിടിയിൽ

അസീറിൽ റെഡ് സിഗ്നൽ മറികടക്കുന്നതിന് ഡ്രൈവർ പിക്കപ്പ്  ഫുട്പാത്തിലൂടെ കയറ്റിയിറക്കുന്നു. 

അബഹ - റെഡ് സിഗ്നൽ മറികടക്കുന്നതിന് ശ്രമിച്ച് ഫുട്പാത്തിലൂടെ പിക്കപ്പ് കയറ്റിയിറക്കിയ ഡ്രൈവറെ അസീർ ട്രാഫിക് പോലീസ് പിടികൂടി. നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ വിധിക്കുന്നതിന് ഇയാൾക്കെതിരായ കേസ് ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപിക്കുന്ന ട്രാഫിക് അതോറിറ്റിക്ക് കൈമാറുമെന്ന് അസീർ ട്രാഫിക് പോലീസ് അറിയിച്ചു. റെഡ് സിഗ്നൽ മറികടക്കുന്നതിന് ഫുട്പാത്തിലൂടെ ഡ്രൈവർ പിക്കപ്പ് കയറ്റിയിറക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 
കടുത്ത ഗതാഗതത്തിരക്കിൽ നാലു തെറ്റുകൾ ചെയ്യുന്നതിനെതിരെ ഡ്രൈവർമാർക്ക് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. കടുത്ത തിരക്കിൽ ട്രാക്ക് മാറൽ, ഹോൺ ദുരുപയോഗം ചെയ്യൽ, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാതിരിക്കൽ, ഫുട്പാത്തിലൂടെ മറികടക്കൽ എന്നീ തെറ്റുകൾ നിർബന്ധമായും ഒഴിവാക്കണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

Tags

Latest News