പശു വിശുദ്ധ മൃഗമാണ്; ജീവിക്കാനുള്ള അവകാശം മനുഷ്യര്‍ക്കും ഭരണഘടന നല്‍കുന്നുണ്ടെന്ന് മോഡി ഓര്‍ക്കണം- ഉവൈസി

ഹൈദരാബാദ്- പശു സംരക്ഷണ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ രാജ്യത്തെ നശിപ്പിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസി എംപി. 'ഹിന്ദു സഹോദരങ്ങളെ സംബന്ധിച്ചിടത്തോളം പശു ഒരു വിശുദ്ധ മൃഗമാണ്. എന്നാല്‍ മനുഷ്യര്‍ക്ക് ജീവിക്കാനും തുല്യതയ്ക്കുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ഇതുകൂടി പ്രധാനമന്ത്രി മോഡി ഓര്‍ക്കുമെന്നാണ് പ്രതീക്ഷ,' ഉവൈസി പ്രതികരിച്ചു. 

പശു എന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ രാജ്യം 16ാം നൂറ്റാണ്ടിലേക്ക് തിരിച്ചുപോകുകയാണെന്ന് അലമുറയിടുകയാണ്. ഇത്തരം ആളുകള്‍ രാജ്യത്തെ നശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്'എന്നായിരുന്നു മോഡിയുടെ പ്രസ്താവന.
 

Latest News