Sorry, you need to enable JavaScript to visit this website.

'ഉല്‍കൃഷ്ഠ കാമുകനാകൂ'; ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്ലിം യുവാവിനോട് സുപ്രീം കോടതി

ന്യൂദല്‍ഹി- സുപ്രീം കോടതിയില്‍ ഇന്നു പരിഗണനയ്‌ക്കെത്തിയ ഛത്തീസ്ഗഢില്‍ നിന്നുള്ള ഒരു വിവാദ മിശ്ര വിവാഹ കേസലുള്‍പ്പെട്ട മുസ്ലിം യുവാവിന് കോടതിയുടെ ഉപദേശം. ഹിന്ദു യുവതിയെ വിവാഹം ചെയ്തതിനെ ചൊല്ലിയാണ് കേസ് കോടതിയിലെത്തിയത്. പ്രണയിച്ച ഹിന്ദു യുവതിയെ വിവാഹം ചെയ്യുന്നതിന് വേണ്ടി ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചുവെന്ന് യുവാവ് പറഞ്ഞു. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് പറഞ്ഞ് യുവതിയുടെ വീട്ടുകാര്‍ അംഗീകരിക്കാന് തയാറായില്ല. കോടതി മത, ജാതി മിശ്ര വിവാഹങ്ങല്‍ക്ക് എതിരല്ലെന്നും യുവതിയെ ഭാവി മാത്രമെ കോടതി പരിഗണിക്കുന്നുള്ളൂവെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. യുവാവ് ഉല്‍കൃഷ്ഠനായ കാമുകനും വിശ്വസ്തനായ ഭര്‍ത്താവും ആയിരിക്കണമെന്നും കോടതി നീരിക്ഷിച്ചു. 

ഇത് പെണ്‍കുട്ടികളെ കുടുക്കാനുള്ള ഒരു കെണിയാണന്ന് പെണ്‍കുട്ടിയുടെ പിതാവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. മതംമാറ്റം തെളിയിക്കുന്ന രേഖകളടക്കം സത്യവാങ് മൂലം നല്‍കാന്‍ കോടതി യുവാവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ആര്യ സമാജ ക്ഷേത്രത്തില്‍ നടന്ന വിവാഹ ശേഷം പേര് മാറ്റിയിട്ടുണ്ടോ എന്നും പേരു മാറ്റാം ശരിയായ നിയമ വഴികള്‍ തന്നെയാണോ സ്വീകരിച്ചതെന്നും യുവാവിനോട് കോടതി ആരാഞ്ഞു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും കോടതി മറുപടി തേടിയിട്ടുണ്ട്. ഹരജിയില്‍ കക്ഷി ചേരാനുള്ള യുവതിയുടെ അപേക്ഷയും കോടതി സ്വീകരിച്ചു.
 

Latest News