Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആ പെരുംകള്ളവും പൊളിയുന്നു; അത് കുട്ടിക്കടത്തായിരുന്നില്ലെന്ന് ബിഹാര്‍ പോലീസ്

ന്യൂദൽഹി- കേരളത്തിലെ യതീംഖാനകളിലേക്ക് കുട്ടികളെ കടത്തുന്നുവെന്ന് ആരോപിച്ച് നടത്തിയ വൻ കോലാഹലത്തിന്റെ കാറ്റൊഴിയുന്നു. ബിഹാറിൽനിന്നും കുട്ടികളെ കൊണ്ടുവന്ന സംഭവം കുട്ടിക്കടത്തല്ലെന്നും യതീംഖാനകളിലേക്ക് കുട്ടികളെ അവരുടെ രക്ഷിതാക്കൾ സൗജന്യവിദ്യാഭ്യാസത്തിനായി അയച്ചതാണെന്നും ബിഹാർ പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. ബിഹാറിൽനിന്നുള്ള ഉദ്യോഗസ്ഥർ കേരളത്തിലടക്കം നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നും പോലീസ് വ്യക്തമാക്കുന്നു. 
ബീഹാറിലെ പല ജില്ലകളിൽനിന്നായുള്ള മുസ്്‌ലിം സമുദായത്തിൽനിന്നുള്ളവരായിരുന്നു കുട്ടികളെന്നും അവരുമായി ഉദ്യോഗസ്ഥർ നേരിട്ട് ആശയ വിനിമയം നടത്തിയെന്നും അവരുടെ പേരുവിവരങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും ബീഹാർ സർക്കാർ വ്യക്തമാക്കി. ബീഹാറിലെ ബാങ്ക, ഭഗൽപൂർ, മധേപുര എന്നീ സ്ഥലങ്ങളിൽനിന്നുള്ള 88 ആൺകുട്ടികളും 24 പെൺകുട്ടികളുമായിരുന്നു സംഘത്തിലണ്ടായിരുന്നത്. തങ്ങളെല്ലാവരും പാലക്കാടേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യുകയായിരുന്നെന്ന് കുട്ടികൾ അന്വേഷണ സമിതിക്ക് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. സംഭവം കുട്ടിക്കടത്തായിരുന്നില്ലെന്നും കുട്ടികളുടെ അന്തർ സംസ്ഥാന സഞ്ചാരം സൗജന്യ വിദ്യാഭ്യാസം ലക്ഷ്യമിട്ടായിരുന്നുവെന്നും റിപ്പോർ്ട്ടിലുണ്ട്. യതീംഖാനയിൽനിന്നും കുട്ടികൾക്ക് സൗജന്യ ഭക്ഷണവും പഠനോപകരണങ്ങളും മറ്റ് സൗകര്യങ്ങളും നൽകിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലെടുത്ത കുട്ടികളിൽ പലരും മുക്കം ഓർഫനേജിൽ പഠിച്ചിരുന്ന കുട്ടികളാണ്. ഈ യതീംഖാനകളിൽനിന്നും കുട്ടികൾക്ക് ജീവനക്കാരിൽനിന്നും മോശമായ പെരുമാറ്റമോ അവഹേളനമോ നേരിടേണ്ടി വന്നിട്ടില്ലെന്ന് പട്‌നയിലെ ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണത്തിൽ വ്യക്തമായതായാണ് ബീഹാർ സർക്കാർ കോടതിയെ അറിയിച്ചത്.

ഉത്തരേന്ത്യൻ ദരിദ്ര ഗ്രാമങ്ങളിൽനിന്ന് കുട്ടികളെ സൗജന്യ വിദ്യാഭ്യാസത്തിനായി കേരളത്തിലെ യതീംഖാനകളിലേക്ക് കൊണ്ടുവന്നത് കുട്ടിക്കടത്തായി രേഖപ്പെടുത്തി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കേരള ഹൈക്കോടതി വിധിക്കെതിരെ മുക്കം മുസ്‌ലീം ഓർഫനേജ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ബീഹാർ സർക്കാർ സംഭവം കുട്ടിക്കടത്തല്ലെന്ന റിപ്പോർട്ട് സമർപ്പിച്ചത്. കേരളത്തിലെ ശിശുക്ഷേമ സമിതി ചെയർപേഴ്‌സണിന്റെയും റെയിൽവെ പൊലീസിന്റെയും സംഭവത്തിലെ നിലപാടിനെ തള്ളുന്നതാണ് റിപ്പോർട്ട്. ബീഹാറിൽ നിന്നും മുക്കം യതീംഖാനയിലേക്ക് കൊണ്ടുവന്ന കുട്ടികളെയായിരുന്നു 'കുട്ടിക്കടത്ത്' ആരോപിച്ച് പാലക്കാട് കസ്റ്റഡിയിലെടുത്തത്. 2014 മെയ് 24,25 തീയതികളിലായിരുന്നു സംഭവം. പറ്റ്‌നാ എറണാകുളം തീവണ്ടിയിലായിരുന്നു കുട്ടികളെ കൊണ്ടുവന്നത്. കുട്ടികളുടെ കൂടയുണ്ടായിരുന്നവരെയും പോലീസ് കസറ്റഡിയൽ എടുത്തിരുന്നു.

കസ്റ്റഡിയിലെടുത്ത 600 കുട്ടികളിൽ 112 പേർ ബീഹാറിൽനിന്നും 371 പേർ ത്സാർഖണ്ഡിൽനിന്നും 13 പേർ പശ്ചിമ ബംഗാളിൽനിന്നുമായിരുന്നു. എന്നാൽ കുട്ടികളിൽ ഭൂരിപക്ഷവും യതീംഖാനയിൽ നിന്നും മദ്ധ്യവേനൽ അവധിക്ക് നാട്ടിൽ പോയതായിരുന്നു. 

Latest News