Sorry, you need to enable JavaScript to visit this website.

ജോലി വാഗ്ദാനം ചെയ്ത് വീട്ടുവേലക്കാരിയെ പീഡിപ്പിച്ചു

ന്യൂദല്‍ഹി- ജോലി വാഗ്ദാനം ചെയ്ത് എത്തിയ രണ്ടുപേര്‍ പതിനാറുകാരി വീട്ടുവേലക്കാരിയെ ബലാത്സംഗം ചെയ്തു. ദല്‍ഹി മോത്തി നഗറിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് യുവതിയെ പീഡിപ്പിച്ചത്.  
ബസായിദാരാപൂരില്‍ താമസിക്കുന്ന രവി (25), അങ്കിത് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രിക്ക് സമീപം യുവതിയെ തനിച്ചു കണ്ട ഇ.എസ്.ഐ ആശുപത്രിയിലെ സുരക്ഷാ സൂപ്പര്‍വൈസര്‍ പുലര്‍ച്ചെ മൂന്നരയോടെയാണ് പോലീസിനെ അറിയിച്ചത്.
അടുത്ത കാലത്ത് ദല്‍ഹി വീട്ടുജോലിക്കാരിയായി എത്തിയ യുവതിക്ക് ജോലി ചെയ്തിരുന്ന വീടിന്റെ വിലാസം പോലും അറിയില്ലായിരുന്നു. മൂന്ന് മാസം മുമ്പാണ് പശ്ചിമ ബംഗാള്‍ സ്വദേശിനി ജോലി തേടി ദല്‍ഹിയിലെത്തിയത്.

 

Latest News