മലദ്വാരത്തില്‍ സ്വര്‍ണ ഗുളികകള്‍; കരിപ്പൂരില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

കൊണ്ടോട്ടി- ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ 30 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബായില്‍നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് കിണാശ്ശേരി കൊമ്മേരി ജുനൈദ് (25) എന്ന യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.
സ്വര്‍ണ മിശ്രിതം ഗുളികകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു. അഞ്ചു ഗുളികകളിലായി 1058 ഗ്രാം മിശ്രിതമാണുണ്ടായിരുന്നത്. ഇതില്‍നിന്ന് 843.5 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. ഇവക്ക് 30 ലക്ഷം രൂപ വില ലഭിക്കുമെന്ന് കരിപ്പൂര്‍ കസ്റ്റംസ് പറഞ്ഞു.

 

Latest News