Tuesday , September   17, 2019
Tuesday , September   17, 2019

സ്‌കൂളിൽ വിദ്യാർഥിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിൽ അന്വേഷണം

റിയാദ് - പശ്ചിമ റിയാദിലെ ബിശ്ർ ബിൻ അൽവലീദ് എലിമെന്ററി സ്‌കൂളിൽ വിദ്യാർഥിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിൽ വിശദമായ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി റിയാദ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് സ്‌കൂൾ മുറ്റത്തു വെച്ചുണ്ടായ സംഘർഷത്തിനിടെ എലിമെന്ററി ആറാം ക്ലാസ് വിദ്യാർഥിയെ സഹപാഠി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഇരുവർക്കുമിടയിലുണ്ടായ സംഘർഷത്തിനും അടിപിടിക്കുമിടെയാണ് സംഭവം. 
ഇതിന്റെ ദൃശ്യങ്ങൾ സ്‌കൂളിലെ നിരീക്ഷണ ക്യാമറകൾ പകർത്തിയിട്ടുണ്ട്. സംഭവം കണ്ട് ഓടിയെത്തിയ അധ്യാപകർ വിദ്യാർഥിക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകാൻ ശ്രമിക്കുകയും റെഡ് ക്രസന്റ് ആംബുലൻസിൽ കിംഗ് ഖാലിദ് യൂനിവേഴ്‌സിറ്റിയിലേക്ക് നീക്കുകയും ചെയ്‌തെങ്കിലും മാർഗമധ്യേ മരണം സംഭവിക്കുകയായിരുന്നെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് വക്താവ് അലി അൽഗാംദി പറഞ്ഞു. സംഭവത്തിൽ മറ്റു ബന്ധപ്പെട്ട വകുപ്പുകളും അന്വേഷണം നടത്തുന്നുണ്ട്. 

Tags

Latest News