ഡി.കെയുടെ മകള്‍ക്കും  എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് 

ന്യൂദല്‍ഹി-കര്‍ണാടക സംസ്ഥാന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ  മകള്‍ക്ക് ചോദ്യം ചെയ്യലിനായി നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 
ഡി.കെ. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയ്ക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 12നാണ് ഡല്‍ഹി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഐശ്വര്യയ്ക്ക് ഹാജരാവേണ്ടത്. ഡി. കെ. ശിവകുമാറിന്റെ  വസതിയില്‍ നടത്തിയ റെയ്ഡിനിടെ ലഭിച്ച സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച പല കാര്യങ്ങളിലും ഐശ്വര്യയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആഗ്രഹിക്കുന്നു.ഡി. കെ. ശിവകുമാറിനെ സെപ്റ്റംബര്‍ 13വരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
എന്നാല്‍, കസ്റ്റഡി കാലയളവില്‍ കുടുംബാംഗങ്ങളേയും അഭിഭാഷകരേയും കാണാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. അര മണിക്കൂറാണ് സന്ദര്‍ശന സമയം അനുവദിച്ചിരിക്കുന്നത്. ഡി.കെ. ശിവകുമാര്‍ സെപ്റ്റംബര്‍ 3 മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ  കസ്റ്റഡിയിലാണ്. 

Latest News