രാജി പ്രഖ്യാപിച്ച ഐ.എ.എസുകാരന്‍   രാജ്യദ്രോഹി- ബി.ജെ.പി എം.പി 

ബംഗളൂരു- രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ച ഐഎഎസ് ഓഫീസര്‍ രാജ്യദ്രോഹിയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ഉത്തര കന്നഡ ബിജെപി എംപിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ. സിവില്‍ സര്‍വീസില്‍ നിന്നും രാജി വയ്ക്കുകയാണെന്ന് അറിയിച്ച കര്‍ണാടക എസ്. ശശികാന്ത് സെന്തിലിനെതിരെയാണ് ഹെഗ്‌ഡെയുടെ പ്രസ്താവന. സെന്തില്‍ രാജ്യദ്രോഹിയാണെന്ന് പറഞ്ഞ ഹെഗ്‌ഡെ അദ്ദേഹത്തോട് പാക്കിസ്ഥാനിലേയ്ക്ക് പോകാനും ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിനോട് അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനന്ത് കുമാര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരായ സെന്തിലിന്റെ മലിനമായ മനോഭാവമാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും ഹെഗ്‌ഡെ പറഞ്ഞു. 2009 ബാച്ചിലെ ഐഎഎസ് ഓഫീസറും ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണറുമായിരുന്ന സെന്തിലിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും സെന്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു

Latest News