സൗദിയിലേക്ക് വീണ്ടും ഹൂത്തികളുടെ പൈലറ്റില്ലാ വിമാനം; സഖ്യസേന തകര്‍ത്തു

റിയാദ് - ഹൂത്തി മിലീഷ്യകള്‍ സൗദി അറേബ്യ ലക്ഷ്യമിട്ട് അയച്ച പൈലറ്റില്ലാ വിമാനം സഖ്യസേന വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് സൗദി അറേബ്യ ലക്ഷ്യമിട്ട് സന്‍ആയില്‍ നിന്ന് ഹൂത്തികള്‍ ഡ്രോണ്‍ അയച്ചത്. യെമന്‍ വ്യോമ മേഖലയില്‍ സഅ്ദക്കു മുകളില്‍ വെച്ച് ഡ്രോണ്‍ കണ്ടെത്തി വെടിവെച്ചിടുന്നതിന് സഖ്യസേനക്ക് സാധിച്ചതായി കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

 

Latest News