Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മസ്ജിദുൽ അഖ്‌സ കോമ്പൗണ്ടിൽ വെടിവെപ്പ്: രണ്ട് പോലീസുകാരടക്കം അഞ്ച് മരണം 

17 വർഷത്തിനിടെ ആദ്യമായി ജുമുഅ വിലക്കി

ജറൂസലം- മസ്ജിദുൽ അഖ്‌സ കോംപ്ലക്‌സിലുണ്ടായ വെടിവെപ്പിൽ രണ്ട് ഇസ്രായിൽ പോലീസുകാരും മൂന്ന് തോക്കുധാരികളും കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് മുസ്‌ലിംകളോടൊപ്പം ജൂതന്മാരും പണ്യസ്ഥലമായി കരുതുന്ന ഹറം ശരീഫ് കോംപ്ലക്‌സിൽ വെടിവെപ്പുണ്ടായത്. ഫലസ്തീനി വംശജരായ  മൂന്ന് ഇസ്രായിലി പൗരന്മാരാണ് പോലീസിനു നേരെ നിറയൊഴിച്ചത്. കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്ന ലയൺസ് ഗേറ്റിൽ വെച്ചാണ് വെടിവെപ്പ് തുടങ്ങിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
 പരിക്കേറ്റ രണ്ട് ഇസ്രായിൽ പോലീസുകാർ മരിച്ചതായി ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഇസ്രായിൽ പോലീസ് മേധാവി റോണി അൽഷെയ്ച്ച് സ്ഥിരീകരിച്ചത്. ഹായിൽ സതാവി (30) കാമിൽ ഷിനാൻ (22) എന്നിവരാണ് കൊല്ലപ്പെട്ട പോലീസുകാർ. ജറൂസലമിൽ ഈയടുത്ത വർഷങ്ങളിലുണ്ടായ ഏറ്റവും ഗുരുതരമായ സംഭവമാണിത്. ഇസ്രായിൽ-ഫലസ്തീൻ സംഘർഷം വീണ്ടും രൂക്ഷമാകാൻ കാരണമായേക്കുമെന്ന് ഭയപ്പെടുന്നു.
ഇസ്രായിൽ അറബ് പട്ടണമായ ഉമ്മുൽ ഫഹ്മിൽ താമസിക്കുന്ന മൂന്ന് പേരാണ് നാടൻ കാർലോ മെഷീൻ ഗണ്ണുകളുമായും ഒരു പിസ്റ്റളുമായും എത്തി ഗേറ്റിനു സമീപം വെച്ച് പോലീസിനു നേരെ നിറയൊഴിച്ച ശേഷം അഖ്‌സാ പള്ളിയും ഡോം ഓഫ് ദ റോക്കും സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിലേക്ക് ഓടിക്കയറിയത്. 
മുഹമ്മദ് അഹ്മദ് മുഹമ്മദ് ജബരീൻ (29), മുഹമ്മദ് ഹമദ് അബ്ദുൽ ലത്തീഫ് ജബരീൻ (19), മുഹമ്മദ് അഹ്മദ് മഫ്ദൽ ജബരീൻ (19) എന്നിവരെ ഇസ്രായിൽ പോലീസ് പിന്തുടർന്ന് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പിന്നീട് ഷിൻ ബെറ്റ് സുരക്ഷാ സർവീസ് അറിയിച്ചു. കൊല്ലപ്പെട്ടവർ നേരത്തെ സുരക്ഷാ കേസുകളിലൊന്നും ഉൾപ്പെട്ടവരല്ല.
വെടിവെപ്പ് ആരംഭിച്ച ഉടൻ സന്ദർശകരെ പുറത്താക്കി കോമ്പൗണ്ട് അടച്ചിരുന്നു. ആയിരങ്ങൾ പങ്കെടുക്കാറുള്ള ജുമുഅ നമസ്‌കാരം 17 വർഷത്തിനിടെ ആദ്യമായി തടയുകയും ചെയ്തു. 
ഇസ്രായിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് ഫോൺ ചെയ്ത് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സംഭവത്തെ അപലപിച്ചു. 
അക്രമികളെ പോലീസ് പിന്തുടരുന്ന ദൃശ്യങ്ങൾ സന്ദർശകരിൽ ചിലർ പകർത്തിയിരുന്നു. തോക്കുധാരികളിൽ ഒരാൾ നിലത്ത് ചലനമില്ലാതെ കിടക്കുകയും പെട്ടെന്ന് ചാടിയെഴുന്നേറ്റു വെടിവെക്കുന്നതും ഇയാളെ വെടിവെച്ചിടുന്നതും കാണാം. 
ഇപ്പോൾ ലിക്കുഡ് നെസറ്റ് അംഗമായ യെഹൂദ ഗ്ലിക്കിനു നേരെ നിറയൊഴിച്ച 2014 ൽ കോംപ്ലക്‌സിൽ മുസ്‌ലിംകൾക്ക് പ്രവേശനം തടഞ്ഞിരുന്നെങ്കിലും 1990 ലാണ് ജുമുഅ നമസ്‌കാരം വിലക്കിയിരുന്നത്. 
പ്രാർഥിക്കാനുള്ള അവകാശം തടയില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചിട്ടുണ്ട്. ജൂതന്മാർക്ക് ഏതു സമയത്തും ഭീതിയില്ലാതെ  പ്രാർഥന നിർവഹിക്കുന്നതിന് നിയന്ത്രണം കർശനമാക്കണമെന്ന് ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയും ജൂത ഹോം പാർട്ടി നേതാവുമായി എല് ബെൻ ദഹാൻ ആവശ്യപ്പെട്ടു. ദീർഘകാലത്തേക്ക് മുസ്‌ലിംകൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് മറ്റൊരു ഹോം പാർട്ടി എം.പിയായ മോട്ടി യോഗേവ് പറഞ്ഞു. 
എന്നാൽ ആവശ്യം നിരാകരിച്ച പ്രധാനമന്ത്രി നെതന്യാഹു കൂടുതൽ ആയുധങ്ങളില്ലെന്ന് ഉറപ്പു വരുത്താനുള്ള പരിശോധനക്കായി താൽക്കാലികമായാണ് അടച്ചെതെന്ന് പറഞ്ഞു. 
കോംപ്ലക്‌സിൽ പ്രവേശിക്കാൻ തന്നെ അനുവദിച്ചില്ലെന്ന് ജറൂസലം ഗ്രാന്റ് മുഫ്തി ശൈഖ് മുഹമ്മദ് ഹസൈൻ ഫലസ്തീൻ വാർത്താ ഏജൻസികളോട് പറഞ്ഞു. 
അൽ അഖ്‌സ പള്ളിയിലെത്തി ജുമുഅ നിർവഹിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും പ്രാർഥിക്കാനുള്ള അവകാശം നിഷേധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 


 

Latest News