നടി ഊര്‍മിള മതോണ്ട്കര്‍ കോണ്‍ഗ്രസ് വിട്ടു

മുംബൈ- അഞ്ചു മാസം മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന ബോളിവുഡ് നടി ഊര്‍മിള മതോണ്ട്കര്‍ പാര്‍ട്ടി വിട്ടു. മാര്‍ച്ചില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുംബൈയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പാര്‍ട്ടിക്കുള്ളിലെ നീച രാഷ്ട്രീയമാണ് കാരണമായി ഊര്‍മിള പറയുന്നത്. 'മുംബൈയിലെ കോണ്‍ഗ്രസിന്റെ വിശാല ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനു പകരം പാര്‍ട്ടിക്കുള്ളിലെ പോരിനായി എന്നെ ഉപയോഗപ്പെടുത്തുന്ന കുത്സിത താല്‍പര്യക്കാരോട് യോജിക്കാന്‍ എന്റെ രാഷ്ട്രീയ സാമൂഹിക ബോധം അനുവദിക്കുന്നില്ല'- ഊര്‍മിള പറഞ്ഞു.
 

Latest News