തിരുവനന്തപുരത്ത് കല്ലേറില്‍ പരിക്കേറ്റ വൃദ്ധന്‍ മരിച്ചു

തിരുവനന്തപുരം- ബാലരാമപുരത്ത് കല്ലേറില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വയോധികന്‍ മരിച്ചു. തേമ്പാമുട്ടം സ്വദേശി കരുണാകരന്‍ (65) ആണ് മരിച്ചത്. അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാക്കള്‍ കല്ലുകൊണ്ട് എറിയുകയായിരുന്നു. നാല് ദിവസം മുമ്പായിരുന്നു  ആക്രമണം ഗുരുതരമായ പരിക്കേറ്റ കരുണാകരനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest News