ഫ്‌ളൈനാസ് കരിപ്പൂര്‍ റിയാദ് സര്‍വീസ് അടുത്തമാസം; ജിദ്ദയിലേക്കും ദമാമിലേക്കും കണക് ഷന്‍

കൊണ്ടോട്ടി-കരിപ്പൂരിൽ നിന്ന് റിയാദിലേക്കുളള സൗദി അറേബ്യൻ വിമാന കമ്പനിയായ ഫ്‌ളൈനാസ് സർവീസുകൾ അടുത്ത മാസം 16 മുതൽ ആരംഭിക്കും. വിമാന കമ്പനി വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

കരിപ്പൂർ-റിയാദ് മേഖലയിൽ  ആഴ്ചയിൽ മൂന്ന് സർവീസുകളാണ് വിമാന കമ്പനി നടത്തുക. തിങ്കൾ, ബുധൻ, വെളളി ദിവസങ്ങളിലാണ് സർവീസ്. പുലർച്ചെ 12.50 ന് റിയാദിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35 ന് കരിപ്പൂരിലെത്തും. തിരിച്ച് 9.25 ന് പുറപ്പെട്ട് 12 ന് റിയാദിലെത്തും. 


ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളും ലഭ്യമാണ്. നേരത്തെ ഹജ് സർവീസിന് കരിപ്പൂരിലെത്തിയ ഫ്‌ളൈനാസ് പിന്നീട് കരിപ്പൂരിലേക്ക് യാത്ര സർവീസ് നടത്തിയിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. 


 

Latest News