മക്ക- അസീസിയ ഡിസ്ട്രിക്ടിൽ കത്തിയുമായി തെരുവിലൂടെ നടന്ന മാനസിക രോഗിയായ ഈജിപ്തുകാരനെ പട്രോൾ പോലീസ് പിടികൂടി. ആളുകൾക്ക് ഭീഷണി സൃഷ്ടിച്ച് റോഡിലൂടെ കത്തിയുമായി നടന്ന ഈജിപ്തുകാരനെ കുറിച്ച് നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസുകാരെ ചെറുക്കുന്നതിന് ശ്രമിച്ച ഈജിപ്തുകാരനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് സ്വന്തം നാട്ടുകാരനെ ഈജിപ്തുകാരൻ ഭീഷണിപ്പെടുത്തിയതായി കണ്ടെത്തി. പ്രാഥമികാന്വേഷണ റിപ്പോർട്ട് തയാറാക്കി പോലീസുകാർ ഈജിപ്തുകാരനെ പിന്നീട് ചികിത്സക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.






