Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി  ഡിവിഡന്റ് പദ്ധതി:   ഓൺ ലൈൻ രജിസ്‌ട്രേഷൻ ഉടൻ

പ്രവാസി കേരളീയരുടെ ഡിവിഡന്റ് പദ്ധതിയുട ഓൺ ലൈൻ രജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കും. പദ്ധതി വഴി കിഫ്ബിയിലേക്ക് 1000 കോടി രൂപ സംഭരിക്കാനാണ് സർക്കാർ  ലക്ഷ്യമിടുന്നത്. നിശ്ചിത തുകക്ക് നിശ്ചിത കാലയളവിനു ശേഷം നിശ്ചിത വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതി. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി സുരക്ഷിതം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം.  റിസ്‌ക് ഇല്ലാതെ നിശ്ചിത വരുമാനം ഉറപ്പാക്കാൻ പദ്ധതി ഉപകരിക്കും. 
വിദേശത്ത് ജോലി ചെയ്യുന്നവരോ തിരിച്ചുവന്ന ശേഷം കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ സ്ഥിര താമസമാക്കിയവരുമായ എല്ലാ കേരളീയർക്കും പദ്ധതിയിൽ അംഗമാകാവുന്നതാണ്. 
പി.ടി. കുഞ്ഞിമുഹമ്മദ് ചെയർമാനായ പ്രവാസി കേരളീയ ക്ഷേമ ബോർഡുമായി ചേർന്നാണ്  ഈ പദ്ധതി നടപ്പാക്കുന്നത്.  പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ ഏജൻസിയായ കിഫ്ബിയെ ചുമതലപ്പെടുത്താൻ കഴിഞ്ഞ ദിവസം  മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
പ്രവാസികളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപം സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾക്ക് നൽകുന്നതും കേരളത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തുന്നതുമാണ്. 
നിക്ഷേപം ഉപയോഗിക്കുന്ന ഏജൻസികൾ നൽകുന്ന തുകയും സർക്കാർ വിഹിതവും ചേർത്ത് ഗുണഭോക്താക്കൾക്ക്  ഡിവിഡന്റ് നൽകും. എറ്റവും കുറഞ്ഞ നിക്ഷേപ തുക മൂന്നു ലക്ഷം രൂപയായിരിക്കും. കൂടിയ തുക  51 ലക്ഷം രൂപയും. തൊഴിൽ ഉടമകൾക്കും സംരംഭകർക്കും അവരുടെ പ്രവാസി തൊഴിലാളികൾക്കു വേണ്ടി നിക്ഷേപം നടത്താവുന്നതാണ്. എന്നാൽ ഡിവിഡന്റിനുള്ള അർഹത തൊഴിലാളിക്കായിരിക്കും.
ആദ്യ മൂന്നു വർഷം ഡിവിഡന്റ് ഒന്നും ഉണ്ടാവില്ല. മൂന്നു വർഷം പൂർത്തിയാകുന്ന തീയതി മുതൽ പത്തു ശതമാനം നിരക്കിൽ ഡിവിഡന്റ് മാസം തോറും ലഭിക്കും. അംഗത്തിന്റെ  ജീവിതകാലം മുഴുവൻ ഇതിന് അർഹതയുണ്ടാകും. അംഗം മരണപ്പെട്ടാൽ ഭാര്യക്കോ ഭർത്താവിനോ ജീവിതകാലം മുഴുവൻ ഡിവിഡന്റ് ലഭിക്കും. 
അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാൽ ആജീവനാന്തം മാസം തോറും 5546 രൂപ വരെ ലഭിക്കുന്നതാണ് ഈ പദ്ധതി.  സർക്കാർ വിജ്ഞാപനവും കിഫ്ബി കരാറും പൂർത്തിയാകുന്ന മുറക്ക് ഓൺ ലൈൻ രജിസ്‌ട്രേഷൻ തുടങ്ങും.  
കൂടുതൽ വിശദാംശങ്ങൾ അപ്പോൾ ലഭ്യമാകും. നിക്ഷേപിക്കുന്നവർക്ക് മൂന്ന് വർഷത്തിന് ശേഷമാണ് വിഹിതം ലഭിക്കുകയെന്ന് സർക്കാർ വിശദീകരിക്കുന്നു. അംഗമായ വ്യക്തി മരിച്ചാൽ ജീവിത  പങ്കാളിക്ക് മൂന്ന് വർഷത്തെ സഞ്ചിത തുക ലഭിക്കും. ഉദാഹരണത്തിന് 3 ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസം 3400 രൂപ വരെ.

 

Latest News