ഇന്റിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി 

വാരണസി-സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ നിന്ന് ഗൊരഖ്പൂരിലേക്ക് പുറപ്പെട്ട ഇന്റിഗോ വിമാനം അടിയന്തിരമായി വാരണാസി വിമാനത്താവളത്തില്‍ ഇറക്കി.ഹൈദരാബാദില്‍ നിന്ന് ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന ഇന്റിഗോ 320 നിയോ വിമാനമാണ് അടിയന്തിരമായി ഇറക്കിയത്. 144 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കൃത്യസമയത്ത് പൈലറ്റിന് തകരാര്‍ കണ്ടെത്താനായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

Latest News