Sorry, you need to enable JavaScript to visit this website.

സുഹൃത്തിന്റെ പിഞ്ചു കുഞ്ഞിനെ യുവാവ് ഏഴാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞു കൊന്നു

മുംബൈ- സുഹൃത്തിന്റെ മൂന്ന് വയസ് മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു. കുഞ്ഞ് തല്‍ക്ഷണം മരിച്ചു. കൊളാബയിലെ ഒരു അപാര്‍ട്‌മെന്റില്‍ ശനിയാഴ്ച വൈകുന്നേരം 7.30നാണ് ദാരുണ സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റം ചുമത്തി കേസെടുത്തു. കൊളാബ പോലീസ് സംഭവം അന്വേഷിച്ചു വരികയാണെന്ന് ഡിസിപി എസ്.എസ് നിശാന്ദാര്‍ പറഞ്ഞു.
 

Latest News