രാം ജഠ്മലാനി അന്തരിച്ചു

ന്യൂദല്‍ഹി- മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന രാം ജഠ്മലാനി അന്തരിച്ചു. ഞായറാഴ്ച രാവിലെ ദല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയ് നേതൃത്വം നല്‍കിയ ബിജെപി സര്‍ക്കാരില്‍ നിയമ, നഗരവികസന മന്ത്രിയായിരുന്നു.

പാക്കിസ്ഥാനിലെ സിന്ധില്‍ 1923ലായിരുന്നു ജഠ്മലാനിയുടെ ജനനം. 17-ാം വയസ്സില്‍ ഫസ്റ്റ് ക്ലാസോടെ നിയമ ബിരുദം നേടി ചരിത്രം സൃഷ്ടിച്ച അദ്ദേഹം ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി 21ാം വയസ്സിലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. കറാച്ചി കോടതിയിലായിരുന്നു തുടക്കം. 70 വര്‍ഷത്തിലേറെ നീണ്ട അഭിഭാഷക വേഷം 2017ലാണ് അദ്ദേഹം അഴിച്ചത്. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നിയമജ്ഞരില്‍ ഒരാളായിരുന്നു.

Latest News