Sorry, you need to enable JavaScript to visit this website.

സൗദി ഹോട്ടലില്‍ വനിതാ റിസപ്ഷനിസ്റ്റിന് മര്‍ദനം-video

ജിസാന്‍ - സ്വബ്‌യയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന സൗദി യുവതിക്ക് മര്‍ദനം. ഉപയോക്താക്കളില്‍ ഒരാളാണ് വാക്കേറ്റത്തിനിടെ യുവതിയെ മര്‍ദിച്ചത്. മറ്റു ജീവനക്കാര്‍ ഇടപെട്ട് യുവാവിനെ പിടിച്ചുമാറ്റിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്.
ഹോട്ടലിലെ മസാജ് സെന്ററിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് അന്വേഷിച്ചാണ് യുവാവ് റിസപ്ഷനില്‍ എത്തിയതെന്ന് യുവതി പറഞ്ഞു. മസാജ് സെന്റര്‍ അടഞ്ഞുകിടക്കുകയാണെന്ന് താന്‍ മറുപടി പറഞ്ഞു. ഇത് തൃപ്തികരമാകാതിരുന്ന യുവാവ് ചോദ്യം ആവര്‍ത്തിക്കുകയും താന്‍ അതേ മറുപടി ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനിടെ യുവാവ് തന്നെ അസഭ്യം പറയുകയും താന്‍ കാപ്പി കപ്പ് യുവാവിനു മേല്‍ ഒഴിക്കുകയുമായിരുന്നു. ഇതോടെ യുവാവ് റിസപ്ഷ്ന്‍ കൗണ്ടറിലുണ്ടായിരുന്ന വസ്തുക്കള്‍ തനിക്കു നേരെ വലിച്ചെറിയുകയും തന്റെ മുഖത്ത് ആവര്‍ത്തിച്ച് ആഞ്ഞടിക്കുകയുമായിരുന്നു. മറ്റു ജീവനക്കാര്‍ ഇടപെട്ടാണ് യുവാവിനെ പിടിച്ചുമാറ്റിയത്. സംഭവത്തില്‍ താന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായും യുവതി പറഞ്ഞു.

 

 

Latest News