ഹോസ്റ്റലില്‍ മേല്‍നോട്ടക്കാരന്റെ മദ്യസേവ; പരാതിയുമായി വിദ്യാര്‍ഥിനികള്‍

ജെഹനാബാദ്-  മേല്‍നോട്ടക്കാരന്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ച് മദ്യസേവ പതിവാക്കിയതോടെ പരാതിയുമായി വിദ്യാര്‍ഥിനികള്‍. ബിഹാറിലെ ജെഹനാബാദിലാണ് ഹോസ്റ്റലില്‍വെച്ച് മേല്‍നോട്ടക്കാരന്‍ സ്ഥിരമായി മദ്യപിക്കുന്നതായും ഒരു പെണ്‍കുട്ടിയെ മര്‍ദിച്ചതായും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടത്. പോലീസ് ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു.
സന്നദ്ധ സംഘടനാ പ്രവര്‍ത്തകനാണ് ഇവിടെ കേയര്‍ ടേക്കറായി പ്രവര്‍ത്തിക്കുന്നതെന്നും ഗേള്‍സ് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നും പോലീസ് പറഞ്ഞു.
ഹോസ്റ്റലില്‍ ഒരു മതില്‍ പണിയുന്നതിനും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായി ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ കുമാര്‍ അറിയിച്ചു. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് സ്ത്രീകളെ മാത്രമേ കടത്തിവിടാവൂ എന്ന് കര്‍ശന നര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഹോസ്റ്റലിനും ചുറ്റും പോലീസ് സംരക്ഷണം വര്‍ധിപ്പിക്കാന്‍ പോലീസ് സൂപ്രണ്ടിന് എഴുതിയിട്ടുമുണ്ട്.
കെയര്‍ ടേക്കര്‍ക്കെതിരെ എന്തെങ്കിലും പരാതി നല്‍കിയാല്‍ ഹോസ്റ്റലില്‍നിന്ന് പുറത്താക്കുമെന്നും മാതാപിതാക്കള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഒരു അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥനികള്‍ പറയുന്നു. ഭക്ഷണം കഴിക്കാന്‍ വൈകി എത്തിയതിനാണ് ഒരു വിദ്യാര്‍ഥിനിയെ മര്‍ദിക്കുകയും ഭക്ഷണം നിഷേധിക്കുകയും ചെയ്‌തെതന്നും വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറഞ്ഞു.  

 

Latest News