Sorry, you need to enable JavaScript to visit this website.

ഇംഗ്ലീഷ് ഒഴുക്കോടെ പറയാമെങ്കില്‍ ബ്രിട്ടനിലേക്ക് സ്വാഗതം 

ലണ്ടന്‍- വരാനിരിക്കുന്ന കുടിയേറ്റ നയത്തെക്കുറിച്ച് ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ നല്‍കുന്ന സൂചന പ്രകാരം ഓസ്‌ട്രേലിയന്‍ മോഡലിലുള്ള പോയിന്റ് അധിഷ്ഠിത കുടിയേറ്റ സംവിധാനമായിരിക്കും യു.കെയില്‍  ഇനി നടപ്പിലാക്കുക. 
ഇത് പ്രകാരം ഇംഗ്ലീഷില്‍ മിടുക്കുള്ളവര്‍ക്ക് സ്‌പെഷ്യല്‍ പോയിന്റുകള്‍ നേടി അനായാസം വിസ കരസ്ഥമാക്കാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി നിര്‍ണായകമായ ഒരു അവലോകനം പ്രീതി കമ്മീഷന്‍ ചെയ്തിരുന്നു. 
ബ്രക്‌സിറ്റിന് ശേഷം പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വിസ അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യത്തിന് പുറമെ പ്രവര്‍ത്തി പരിചയം പോലുള്ള നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിലും വിസ നല്‍കുന്നതില്‍ മുന്‍ഗണനയേകുന്നതായിരിക്കും. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗമെന്ന നിലയില്‍ യുകെയില്‍ നിലനില്‍ക്കുന്ന ഫ്രീഡം ഓഫ് മൂവ്‌മെന്റ് നിയമങ്ങള്‍ക്ക് ബ്രക്‌സിറ്റോടെ അന്ത്യം കുറിയ്ക്കപ്പെടുന്നതിനെ തുടര്‍ന്നായിരിക്കും പോയിന്റ് അധിഷ്ഠിത കുടിയേറ്റ സംവിധാനം പ്രാവര്‍ത്തികമാക്കുക. അതോടെ യൂറോപ്പുകാര്‍ക്കും വിദേശിയര്‍ക്കും തുല്യ അവസരമാവും ലഭിക്കുക. കുടിയേറ്റത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്നും കഴിവുള്ളവരെ എത്തിക്കുന്നതിന് പര്യാപ്തമായ വിധത്തിലുള്ളതുമായ പുതിയ കുടിയേറ്റ നയമായിരിക്കും സ്വീകരിക്കുകയെന്നും അതില്‍ പോയിന്റ് അധിഷ്ഠിത സംവിധാനം പ്രധാനമായിരിക്കുമെന്നും പ്രീതി പട്ടേല്‍ വ്യക്തമാക്കി.  


 

Latest News