Sorry, you need to enable JavaScript to visit this website.

നോട്ടു നിരോധനമാണ് സാമ്പത്തിക വിപണിയുടെ മാന്ദ്യത്തിന് കാരണമെന്ന് ആർ.ബി.ഐ

ന്യൂദൽഹി- നോട്ടുനിരോധനമാണ് ഇന്ത്യൻ സാമ്പത്തിക വിപണിയുടെ മാന്ദ്യത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് റിപോർട്ട്.  2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോർഡ് കുത്തനെ കുറഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2017 മാർച്ച് മാസം അവസാനം വായ്പ 20,791 കോടിയായിരുന്നു. അതിന് മുമ്പ് കഴിഞ്ഞ ആറ് വർഷക്കാലം ഇതിൽ വലിയ വളർച്ചയുണ്ടായിരുന്നു. എന്നാൽ നോട്ട് നിരോധനത്തിന് ശേഷം വായ്പാതോത് 73 ശതമാനമായി കുറഞ്ഞ് 5,623 കോടിയായി. 2017-18 ൽ ഇതിൽ 5.2 ശതമാനത്തിന്റെ ഇടിവ് ഉണ്ടായി. 2018-19 ൽ ഇതിൽ 68 ശതമാനത്തിന്റെ ഇടിവുണ്ടായി. അതേസമയം, ഈ വർഷവും ഉപഭോക്ത വായ്പയിൽ ഇടിവ് രേഖപ്പെടുത്തി. റിപ്പോർട്ട് പ്രകാരം ഈ വർഷം 10.7 ശതമാനത്തിന്റെ കുറവുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
 

Latest News