സ്ഥലംമാറ്റ ഉത്തരവിനെ ചൊല്ലി രാജിക്കൊരുങ്ങി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ചെന്നൈ- മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയ നടപടി പുനപ്പരിശോധിക്കണെന്ന ആവശ്യം സുപ്രീം കോടതി കൊളീജിയം നിരസിച്ചതിനെ തുടര്‍ന്ന്് പദവി രാജിവെക്കാനൊരുങ്ങി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ തഹില്‍രമണി. രാജിവെക്കാന്‍ തീരുമാനിച്ചതായി ചീഫ് ജസ്റ്റിസ് സഹപ്രവര്‍ത്തകരായ ജഡ്ജിമാരെ അറിയിച്ചു. മദ്രാസ് ഹൈക്കോടതിയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസിനെ കൊളീജിയം സ്ഥലംമാറ്റിയത്. ഓഗസ്റ്റ് 28നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള കൊളീജിയം ജസ്റ്റിസ് തഹില്‍രമണിയെ സ്ഥലംമാറ്റിയത്. മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് എ.കെ മിത്തലിനെ മദ്രാസ് ഹൈക്കോടതിയിലേക്ക് നേരത്തെ സ്ഥലംമാറ്റിയിരുന്നു.

ജസ്റ്റിസ് തഹില്‍രമണിയുടെ അപേക്ഷ വിശദമായി പരിശോധിച്ചുവെന്നും അവരുടെ ആവശ്യം അംഗീകരിക്കാന്‍ സാധ്യമല്ലെന്നും കൊളീജിയം സെപ്തംബര്‍ മുന്നിനിറിക്കിയ പ്രമേയത്തില്‍ പറയുന്നു. സ്ഥലമാറ്റ ഉത്തരവ് മാറ്റമില്ലാതെ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷം ഓഗസറ്റ് എട്ടനാണ് ജസ്റ്റിസ് തഹില്‍രമണിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഉയര്‍ത്തിയത്.
 

Latest News