ഹൂത്തികളുടെ  മിസൈൽ സഅ്ദയിൽ  തകർന്നുവീണു

റിയാദ് - സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ ഹൂത്തികളുടെ ശക്തി കേന്ദ്രമായ സഅ്ദയിൽ തന്നെ തകർന്നുവീണു. അംറാൻ പ്രവിശ്യയിലെ ഹറഫ് സുഫ്‌യാൻ ജില്ലയിൽ സിവിലിയൻ കേന്ദ്രങ്ങളിൽ നിന്ന് ഇന്നലെ ഉച്ചക്കു ശേഷമാണ് ഹൂത്തികൾ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടത്. വൈകാതെ മിസൈൽ യെമനിലെ തന്നെ സഅ്ദയിൽ തകർന്നുവീഴുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. 

 

Latest News