Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ പിടികൂടിയത് കോടികളുടെ മയക്കുമരുന്ന്; ഉപഭോക്താക്കൾ വിദ്യാർഥികൾ

മയക്കു മരുന്ന് സഹിതം പിടിയിലായ ഇർഷാദ്.

കണ്ണൂർ- എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നുമായി കണ്ണൂരിൽ യുവാവ് പിടിയിലായി. കണ്ണൂർ കൊയ്യോട് അജ്മൽ മൻസിലിൽ ഇർഷാദാണ് പിടിയിലായത്. സർക്കിൾ ഇൻസ്‌പെക്ടർ പി.കെ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയതിൽ കണ്ണൂർ താഴെചൊവ്വ തേഴ്ക്കിലേ പീടികയിൽ സിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന മാരക മയക്ക് മരുന്നായ ആംഫിറ്റമിൻ, കൊക്കേയിൻ എന്നിവ സഹിതം യുവാവ് പിടിയാലായത്. കഞ്ചാവും പിടികൂടി.
മയക്കുമരുന്നുകൾ പ്രതി ബംഗളൂരുവിൽനിന്ന് കണ്ണൂരിൽഎത്തിക്കുകയായിരുന്നു. താഴെചൊവ്വ, ചാല, കോയോട് ഭാഗങ്ങളിൽ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് മയക്കുമരുന്ന് വിതരണം നടത്തുന്നത്. ഇയാൾ ഏറെ നാളായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ആംഫിറ്റമിൻ ഗ്രാമിന് 5,000 രൂപയ്ക്കാണ് വില്പന നടത്തുന്നത് എന്ന് പ്രതി പറഞ്ഞു.

 

Latest News