കേരളത്തില്‍ വീണ്ടും മഴ കനക്കുന്നു 

തിരുവനന്തപുരം- സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. നാളെ സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,ആലപ്പുഴ,കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്ര ഖ്യാപിച്ചിരിക്കുന്നത്.കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. സെപ്റ്റംബര്‍ 8 ന് മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ പത്ത് സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. സിയാല്‍ കൊച്ചി, ചാലക്കുടി, വൈത്തിരി, എന്നിവിടങ്ങളില്‍ ഒമ്പത് സെന്റിമീറ്ററും ഇരിങ്ങാലക്കുടയില്‍ എട്ട് സെന്റീമീറ്ററും മഴ ലഭിച്ചു.ഒഡീഷ തീരത്ത് രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് വീണ്ടും മണ്‍സൂണ്‍ ശക്തിപ്രാപിക്കാന്‍ പ്രധാന കാരണമായിരിക്കുന്നത്.

Latest News