സിംബാബ്‌വെ നേതാവ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു

സിംഗപൂര്‍- സിംബാബ്‌വെ വിമോചനക നേതാവും പിന്നീട് ഏകാധിപതിയായി മാറുകയും ചെയ്ത മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ സിംഗപൂരില്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. സിംബാബ്‌വെ  പ്രസിഡന്റ് എമേഴ്‌സണ്‍ നംഗാഗ്വയാണ് മരണ വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ചികിത്സയ്ക്കായി മുഗാബെ സിംഗപൂരിലേക്ക് ഇടക്കിടെ പോകാറുണ്ടായിരുന്നു. ബ്രിട്ടന്റെ കൊളോണിയല്‍ ഭരണത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിച്ചതിനു ശേഷം നീണ്ട നാലു പതിറ്റാണ്ടിലേറെ കാലം ഈ ദക്ഷിണ ആഫ്രിക്കന്‍ രാജ്യത്തിന്റെ പ്രസിഡന്റായി തുടര്‍ന്ന മുഗാബെയ്ക്ക് സൈനിക അട്ടിമറിയെ തുടര്‍ന്ന് 2017ലാണ് രാജിവെക്കേണ്ടി വന്നത്.
 

Latest News