Sorry, you need to enable JavaScript to visit this website.

ചന്ദ്രയാന്‍ ദൗത്യം സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രദ്ധതിരിക്കാനെന്ന് മമത

കൊല്‍ക്കത്ത- ഇന്ത്യയുടെ രണ്ടാം ചന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ രാജ്യം നേരിടുന്ന സാമ്പത്തിക ദുരന്തത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്ന് പശ്ചമി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ ബംഗാള്‍ അസംബ്ലിയില്‍ നടത്തിയ പ്രസ്താവനയിലാണ് മമത ഇങ്ങനെ പറഞ്ഞത്. പ്രസംഗത്തില്‍ ബിജെപിയെ ശക്തമായി വിമര്‍ശിച്ചു. രണ്ടാം ചന്ദ്രയാന്‍ ദൗത്യം രാജ്യത്തെ ആദ്യ സംഭവമാണെന്ന തരത്തിലാണ് ബിജെപി അവതരിപ്പിക്കുന്നതെന്നും അവര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഇങ്ങനെ ദൗത്യം നടത്തിയിട്ടില്ലെന്ന പോലെയുമാണ് പ്രചരണം- മമത പറഞ്ഞു.

2009-ല്‍ ഇന്ത്യ വിജയകരമായി ചന്ദ്രയാന്‍-1 ദൗത്യം പൂര്‍ത്തിയാക്കിയിരുന്നു. 312 ദിവസമായിരുന്നു ഒന്നാം ചന്ദ്രയാന്‍ പ്രവര്‍ത്തിച്ചത്. ചന്ദ്രയാന്‍-2ലെ വിക്രം ലാന്‍ഡര്‍ വെള്ളിയാഴ്ച രാത്രി ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങുന്നതോടെ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

ബംഗാളില്‍ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്നും മമത പറഞ്ഞു. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് സമാധാന ശ്രമങ്ങളുടെ ഭാഗമായി അസം ഉടമ്പടി ഒപ്പിട്ടിരുന്നു. ഇത് മറ്റു സംസ്ഥാനങ്ങള്‍ക്ക് സ്വീകര്യമായിരുന്നില്ല. ഇവിടെ ദേശീയ പൗരത്വ പട്ടികയും ഞങ്ങള്‍ അംഗീകരിക്കില്ല. തങ്ങളുടെ സംസ്ഥാനത്ത് ഇതു ഇതു നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഞാന്‍ പിന്തുണയ്ക്കുന്നു- മമത പറഞ്ഞു. 


 

Latest News