ലാഹോര്‍- പഠിപ്പിച്ച പാഠം മറുന്നു പോയതിന് പാക്കിസ്ഥാനില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഹാഫിസ് ഹുനൈന്‍ ബിലാല്‍ ആണ് ക്രൂരതയ്ക്കിരയായതെന്ന് ഡോണ്‍ റിപോര്‍ട്ട് ചെയ്യുന്നു. ശകാരിക്കുന്നതിനൊപ്പെ വിദ്യാര്‍ത്ഥിയെ നിര്‍ത്താതെ ഇടിക്കുകയും മുടിയില്‍ പിടിച്ച വലിച്ചിഴക്കുകയും തല ചുമരില്‍ ഇടിക്കുകയും ചെയ്തതായും പിതാവ് ആരോപിച്ചു. പ്രതിയായ അധ്യാപകനെ പോലീസ് അറ്സ്റ്റ് ചെയ്തു. മര്‍ദനമേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ എത്തിക്കും മുമ്പ് തന്നെ മരണപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേയും കേസെടുത്തതായി പഞ്ചാബ് പ്രവിശ്യാ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂള്‍ ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പളും അധികൃതരും ഏതാനും നാളുകളായി മകനെ മാനസികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പിതാവ് ആരോപിച്ചു.