Sorry, you need to enable JavaScript to visit this website.

പിഴ താങ്ങാനായില്ല, യുവാവ് ബൈക്ക് നടുറോഡിൽ കത്തിച്ചു

ന്യൂദൽഹി- ഉയർന്ന ഗതാഗത പിഴ ചുമത്തിയതിന് തന്റെ ബൈക്ക് കത്തിച്ച് യുവാവിന്റെ പ്രതിഷേധം. ദൽഹിയിലെ ഷൈഖ് സാറ മേഖലയിലാണ് സംഭവം. യുവാവ് മദ്യം കഴിച്ച് സ്വബോധം നഷ്്ടപ്പെട്ട നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 3,900 രൂപയാണ് പുതിയ നിയമപ്രകാരം യുവാവിന് പോലീസ് പിഴ ചുമത്തിയിരുന്നത്. ഇതിൽ പ്രതിഷേധിച്ച് ഇയാൾ തന്റെ ബൈക്ക് കത്തിക്കുകയായിരുന്നു. സെപ്തംബർ ഒന്നുമുതലാണ് ട്രാഫിക് പിഴ കുത്തനെ കൂട്ടിയത്.
 

Latest News