Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിപണി കീഴടക്കാൻ പുത്തൻ  ഫീച്ചറുകളുമായി ആപ്പിൾ

ആരാധകർക്കിടയിൽ പുതിയ വിസ്മയങ്ങളുമായി എത്തുകയാണ് ആപ്പിൾ. വർഷാവർഷം പുതിയ അപ്‌ഡേറ്റുകളുമായി എത്താറുളള ആപ്പിൾ ഇത്തവണയും ടെക് ലോകത്തെ ആരാധകർക്കിടയിൽ ആകാംക്ഷയുണർത്തുകയാണ്. വ്യത്യസ്തമായ നിരവധി ഫീച്ചറുകളാണ്  ഐഫോൺ ഉൽപന്നങ്ങളിൽ ഇത്തവണ അവതരിപ്പിക്കുന്നത്.
ഇതിൽ തന്നെ ട്രിപ്പിൾ റെയർ ക്യാമറ ആണ് ഏറെ പ്രതീക്ഷിക്കുന്ന സവിശേഷത.  കരുത്തുറ്റ എ13 ചിപ്പിൽ പ്രവർത്തിക്കുന്ന ഐഫോൺ ലെവൻ (ഐഫോൺ XI), 16 ഇഞ്ച് മാക്ബുക്ക് പ്രോ, 2 ഐപാഡ് പ്രോ, എയർപാഡിന്റെയും ഹോംപാഡിന്റെയും പുതിയ പതിപ്പുകൾ എന്നിവ ആണ് ആപ്പിൾ ഈ വർഷം അവതരിപ്പിക്കുക.
 കഴിഞ്ഞ വർഷത്തെ ഐഫോൺ പതിപ്പുകളുടെ അതേ സ്‌ക്രീൻ വലിപ്പം തന്നെയായിരിക്കും പുതിയ ഐഫോണുകൾക്കും. ഐഫോൺ ലെവൻ, ഐഫോൺ ലെവൻ മാക്‌സ്, ഐഫോൺ ലെവൻ ആർ എന്നിങ്ങനെ മൂന്ന് പതിപ്പുകളാവും ഉണ്ടാവുക. കൂടുതൽ വലിയ ബാറ്ററികൾ, ഇൻഡോർ പൊസിഷനിങിനും ഗതിനിർണയത്തിനുമായി അൾട്രാ വൈഡ് ബാൻഡ്, ഫ്രോസ്റ്റഡ് ഗ്ലാസ് ബാക്ക് എന്നിവയും  പുതിയ ഐഫോണുകളിൽ പ്രതീക്ഷിക്കാം. 
അപ്‌ഗ്രേഡ് ചെയ്ത പ്രൊസസറുകളുമായി രണ്ട് പുതിയ ഐപാഡ് പ്രോ പതിപ്പുകളും ആപ്പിൾ അവതരിപ്പിച്ചേക്കും. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐപാഡ് പ്രോ പതിപ്പുകളിൽ ആപ്പിളിന്റെ എ12എക്‌സ് ബയോണിക് പ്രൊസസറാണ് ഉപയോഗിച്ചിരുന്നത്. സ്‌ക്രീൻ വലിപ്പത്തിലും മാറ്റമുണ്ടായേക്കും. 
പൂർണമായും പുതിയ രൂപകൽപനയിലാകും മാക്ബുക്ക് പ്രോ 16 ഇഞ്ച്, 16.5 ഇഞ്ച് പതിപ്പുകൾ പുറത്തിറങ്ങുക. മെച്ചപ്പെട്ട ബ്ലൂ ടൂത്ത് കണക്റ്റിവിറ്റിയും വയർലസ് ചാർജിങ് ഫീച്ചറുമായാണ് ആപ്പിളിന്റെ രണ്ടാം തലമുറ എയർപോഡുകൾ വരുന്നത്. 
ആപ്പിൾ വാച്ച് ത്രീ സീരീസിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ച ഇസിജി ഫീച്ചർ കൂടുതൽ വിപണികളിലേക്ക് അവതിരിപ്പിക്കാനാണ് ലക്ഷ്യം. നിലവിൽ അമേരിക്കയിൽ മാത്രമാണ് ഇസിജി ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. പുതിയ രൂപകൽപനയും ആപ്പിൾ വാച്ചിൽ പരീക്ഷിച്ചേക്കും. 
 

Latest News