പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍; കൂടുതല്‍ പേര്‍ കുടങ്ങും

മാള- പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്നമനട സ്വദേശികളായ ദമ്പതിമാരെ പോലീസ് അറസ്റ്റുചെയ്തു. വാഴേലിപറമ്പില്‍ അനീഷ് കുമാര്‍ (45), ഭാര്യ നീതു (33) എന്നിവരെയാണ് ജില്ല റൂറല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. പി. പ്രദീപ്കുമാര്‍ അറസ്റ്റുചെയ്തത്.
പീഡനത്തിനിരയായ 19 കാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 11 പേരുള്‍പ്പെട്ട സെക്‌സ് റാക്കറ്റിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. ദമ്പതിമാരെ അന്വേഷണസംഘം തന്ത്രപൂര്‍വം ചാലക്കുടി ഡിവൈ.എസ്.പി. ഓഫീസിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.
വാട്‌സാപ്പ് വഴി ചന്ദ്രന്‍ എന്നയാളെയാണ് പെണ്‍കുട്ടി ആദ്യം പരിചയപ്പെട്ടത്. തുടര്‍ന്ന് ചന്ദ്രനും ദമ്പതിമാരും ചേര്‍ന്ന് പെണ്‍കുട്ടിയെ അങ്കമാലി അത്താണിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെഭീഷണിപ്പെടുത്തി പലതവണ പലരും പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.
പെണ്‍കുട്ടി കഴിഞ്ഞ 28-ന് ജീവനൊടുക്കാന്‍ ശ്രമം നടത്തിയതിനു പിന്നാലെ ആശുപത്രിയിലെത്തി  മൊഴിയെടുത്ത  കേസെടുക്കുകയുമായിരുന്നു. സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
ചെയ്യുകയായിരുന്നു.

 

Latest News