എന്‍ഐഎ സൂക്ഷിച്ച കള്ളനോട്ട് മോഷ്ടിക്കാന്‍  ശ്രമിച്ച ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍ 

ന്യൂദല്‍ഹി-എന്‍ഐഎ സ്‌ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന 1.5 കോടിയുടെ കള്ളനോട്ട് മോഷ്ടിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെയും കൂട്ടാളിയെയും  പിടികൂടി. എന്‍ഐഎയില്‍ കോണ്‍സ്റ്റബിളായ ഉദ്യോഗസ്ഥനും സഹായിയായ പാചകക്കാരനുമാണ്  കള്ളനോട്ടുകള്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തിയത്. ഇരുവരേയും ദല്‍ഹി പോലീസ്  അറസ്റ്റ് ചെയ്തു. കള്ളനോട്ടാണെന്ന് തിരിച്ചറിയാതെയാണ് ഇവര്‍ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചത്. 

Latest News