പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതികളെ തിരയുന്നു 

കാസർകോട്- പത്തു വയസ്സുകാരിയെ കാറിൽ മംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ രണ്ടു പേർക്കെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്‌നിന്നും ജൂൺ ഒന്നിനും ജൂലൈ ഒന്നിനും ഇടയിലുള്ള ദിവസങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടുപേർ ചേർന്ന് കാറിൽ കൂട്ടിക്കൊണ്ടുപോവുകയും കാറിലും മംഗളൂരുവിലെ ലോഡ്ജിലും പീഡനത്തിനിരയാക്കിയെന്നുമാണ് പരാതി. മാതാവ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ നൽകിയ നിർദേശത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.  

Latest News