കിടക്ക നിര്‍മിക്കാന്‍ ആശ്രയം കുപ്പത്തൊട്ടി; ഫാക്ടറി അടപ്പിച്ചു

ദക്ഷിണ ജിദ്ദയിൽ അൽസുറൂരിയ ഡിസ്ട്രിക്ടിൽ കണ്ടെത്തിയ അനധികൃത കിടക്ക നിർമാണ യൂനിറ്റ്.

ജിദ്ദ - ദക്ഷിണ ജിദ്ദയിൽ അൽസുറൂരിയ ഡിസ്ട്രിക്ടിൽ പ്രവർത്തിച്ചിരുന്ന അനധികൃത കിടക്ക നിർമാണ യൂനിറ്റ് ജിദ്ദ നഗരസഭ അടപ്പിച്ചു. കുപ്പത്തൊട്ടികളിൽനിന്ന് ശേഖരിക്കുന്ന പഴയ സ്‌പോഞ്ചുകളും കോട്ടനും ഉപയോഗിച്ചാണ് ഇവിടെ കിടക്കകളും തലയിണകളും നിർമിച്ചിരുന്നത്. 


354 പഴയ ബെഡുകളും പുനഃചംക്രമണം ചെയ്ത് വിൽപനക്ക് തയാറാക്കിയ 334 കിടക്കകളും റെയ്ഡിനിടെ പിടിച്ചെടുത്തതായി ജിദ്ദ നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു. സ്ഥാപനം അടപ്പിച്ച നഗരസഭാധികൃതർ ഉടമക്ക് പിഴ ചുമത്തുകയും മറ്റു നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
 

Latest News