ചണ്ഡിഗഢ്- പഞ്ചാബിലെ ബട്ടാലയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണ ശാലയിലുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടമുണ്ടായത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങു കിടക്കുന്നതായി സംശയിക്കുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.