Sorry, you need to enable JavaScript to visit this website.

തിരൂരിൽ ബൈക്ക് ബസിനടിയിൽപ്പെട്ട് രണ്ടു വിദ്യാർഥികൾ മരിച്ചു

മലപ്പുറം- തിരൂർ മംഗലം അങ്ങാടിയിൽ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെന്നി വീണ് രണ്ടു വിദ്യാർഥികൾ മരിച്ചു.  കോഴിക്കോട് കുറ്റിയാടി സിറാജുൽഹുദ അറബിക് കോളേജ് വിദ്യാർഥികളായ ഹനാൻ വെണ്ണക്കോട്, അബ്ദുള്ള വെള്ളമുണ്ട എന്നിവരാണ് മരിച്ചത്. തിരൂരിൽ നിന്നും പുറത്തൂർ ഭാഗത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ്സിനടിയിലേക്ക് കൂട്ടായി റോഡിൽ നിന്നും മംഗലം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിന്റെ പിൻചക്രം രണ്ടുപേരുടെയും ദേഹത്ത് കൂടി കയറി ഇറങ്ങി. ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരും തൽക്ഷണം മരിച്ചു.

Latest News