ഒത്താശ ചോദിച്ചെത്തിയ സഹായിയെ സിദ്ധാരമയ്യ മുഖത്തടിച്ചു; വിഡിയോ വൈറലായി

മൈസുരു- കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യ മൈസുരു എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങവെ സഹായിയോട് മോശമായി പെരുമാറിയത് വ്യാപക വിമര്‍ശനത്തിനിടയാക്കി. മാധ്യമങ്ങളോട് സംസാരിച്ച ശേഷം പുറത്തിറങ്ങവെ തന്നെ സമീപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിദ്ധാരാമയ്യ മുഖത്തടിച്ച് തള്ളിമാറ്റുകയായിരുന്നു. സഹായി പറയുന്നത് കേട്ട ശേഷമാണ് സിദ്ധാരാമയ്യ അടിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പര്യമായി അപമാനിച്ചതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും മുറുമുറുപ്പുണ്ടാക്കി. 

അതേസമയം തനിക്കു വേണ്ടി ഒരു ഉദ്യോഗസ്ഥനുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ഫോണ്‍ സിദ്ധാരമായ്യയുടെ ചെവിയിലേക്ക് സഹായി അടുപ്പിക്കുകയായിരുന്നെന്ന് സിദ്ധാരാമയ്യയുടെ ഓഫീസ് പ്രതികരിച്ചു. തനിക്കു വേണ്ടി ശുപാര്‍ശ ചെയ്യണമെന്ന സഹായിയുടെ ആവശ്യമാണ് സിദ്ധാരമയ്യയെ ചൊടിപ്പിച്ചതെന്നാണ് വിശദീകരണം

Latest News