Sorry, you need to enable JavaScript to visit this website.

യൂസഫലി മാപ്പ് നല്‍കി; സൗദിയില്‍ അറസ്റ്റിലായ യുവാവ് മോചിതനായി

ജിദ്ദ- ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്കെതിരെ സഭ്യേതരമായ ഭാഷയില്‍ കമന്റിട്ടയാളെ യൂസഫലി തന്നെ ഇടപെട്ട് ജയില്‍ മോചിതനാക്കി.
അല്‍ ഖോബാറില്‍ താമസിക്കുന്ന മലയാളി യുവാവാണ് ലുലു ഗ്രൂപ്പിന്റെ ലീഗല്‍ ടീം പരാതിപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്നത്. ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ കുടുങ്ങിയ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് യൂസഫലിയുടെ പേജില്‍ ഇയാള്‍ തികച്ചും സഭ്യേതരമായ കമന്റിട്ടത്.

തെറ്റ് പറ്റിപ്പോയെന്നും ഈശ്വരനെ വിചാരിച്ച് മാപ്പ് നല്‍കണമെന്നും യുവാവ് സ്വന്തം ഫേസ് ബുക്ക് പേജില്‍ മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് യൂസഫലി ഇടപട്ട് പരാതി പിന്‍വലിച്ചതും മോചനത്തിനു വഴി തെളിഞ്ഞതും.

 

 

Latest News