Sorry, you need to enable JavaScript to visit this website.

യൂസഫലിക്കെതിരെ വ്യക്തിഹത്യ; നിയമ നടപടി നേരിടേണ്ടിവരും

ജിദ്ദ- ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ സൗദി അറേബ്യയടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളില്‍ നിയമ നടപടി ആരംഭിച്ചു. ജിദ്ദയിലും മറ്റുമായി നാല് മലയാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായാണ് ലുലു വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
യൂസഫലിയുടെ ഫേസ് ബുക്ക് പേജില്‍ വളരെ മോശം പരാമര്‍ശം നടത്തിയ ഒരാള്‍ പിന്നീട് ക്ഷമ ചോദിച്ചു പ്രസിദ്ധീകരിച്ച പോസ്റ്റാണ് ഇതോടൊപ്പം.
വ്യക്തിഹത്യ നടത്തിയാല്‍ വന്‍ തുക പിഴയും നാടുകടത്തലുമാണ് സൗദി സൈബര്‍ നിയമപ്രകാരമുള്ള ശിക്ഷ.
ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കുടുങ്ങിയ ചെക്ക് കേസില്‍ സഹായിച്ചുവെന്നാരോപിച്ചാണ് യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രചാരണം തുടരുന്നത്.

 

Latest News