Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാംസങിന്റെ കിടിലന്‍ കാമറകളുമായി ഷവോമിയുടെ 4 പുതിയ ഫോണുകള്‍ വരുന്നു

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പരസ്പരം കടുത്ത മത്സരം നടത്തുന്ന കമ്പനികളാണ് ഷവോമിയും സാംസങും. എങ്കിലും പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ഒരുമിച്ചാണ്. മൊബൈല്‍ ഫോട്ടോഗ്രഫിയെ അടിമുടി മാറ്റി മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന സാംസങിന്റെ പുതിയ 108 മെഗാപിക്‌സല്‍ കാമറ സെന്‍സര്‍ ഇരു കമ്പനികളും ചേര്‍ന്നാണ് കഴിഞ്ഞ മാസം അവതരിപ്പിച്ചത്. ഈ കിടിലന്‍ ക്യാമറ ആദ്യമായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഷവോമിയാണ് വിപണിയിലിറക്കുന്നത്. 108 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറുള്ള നാലു തരം ഫോണുകളുടെ പണിപ്പുരയിലാണ് ഷവോമി എന്നാണ് റിപോര്‍ട്ട്. എംഐ ഗാലറി ആപ്പിലാണ് പ്രത്യേകം കോഡ് പേരിട്ടിട്ടുള്ള ഈ ഫോണുകളെ കണ്ടെത്തിയത്. ഈ ഫോണുകള്‍ക്ക് എന്ത് പേരാണ് നല്‍കുക എന്നോ സ്‌പെസിഫിക്കേഷന്‍സ് എന്തെല്ലാമാണെന്നോ പുറത്തു വിട്ടിട്ടില്ല. സാംസങിന്റെ ISOCELL Bright HMX സെന്‍സര്‍ ഉപയോഗിക്കുന്ന ആദ്യ കമ്പനിയായിരിക്കും ഷവോമി. ഈ സെന്‍സറിന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനം ഓഗസ്റ്റ് അവസാനം ആരംഭിക്കുമെന്ന് നേരത്തെ സാംസങ് പ്രഖ്യാപിച്ചിരുന്നു.

ഈ കാമറക്കണ്ണിലൂടെ 108 മെഗാപിക്‌സലില്‍ ഇമേജുകള്‍ കാണാന്‍ കഴിയും. എന്നാല്‍ എല്ലാ ഫോണുകളിലും 108 മെഗാപിക്‌സല്‍ ഫോട്ടോകള്‍ ഈ കാമറ ഉപയോഗിച്ച് പിടിക്കാനുള്ള സംവിധാനം ഉണ്ടായേക്കില്ല. ഈ കാമറ സെന്‍സര്‍ ഉപയോഗിക്കുന്ന ആദ്യ സാംസങ് ഫോണ്‍ ഗാലക്‌സി എ91 ആയിരിക്കും. എന്നാല്‍ ഈ ഫോണ്‍ ഉടന്‍ വിപണിയിലെത്തില്ല.

Latest News