കശ്മീരില്‍ പരിക്കേറ്റയാളായി നീലച്ചിത്ര നടന്‍; ഇന്ത്യയിലെ മുന്‍ പാക് സ്ഥാനപതിക്ക് ട്വിറ്ററില്‍ അമളിപറ്റി

ന്യൂദല്‍ഹി- ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ കശ്മീര്‍ വിഷയം കത്തി നില്‍ക്കുന്നതിനിടെ നാണക്കേട് സ്വയം ക്ഷണിച്ചു വരുത്തി ഇന്ത്യയിലെ മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിന്റെ ട്വീറ്റ്. പെല്ലറ്റ് തോക്കില്‍ നിന്ന് വെടിയേറ്റു പരിക്കുപറ്റിയ കശ്മീരി എന്ന കുറിപ്പിനൊപ്പം അമേരിക്കന്‍ പോണ്‍ താരത്തിന്റെ ചിത്രം മോഡി സര്‍ക്കാര്‍ അനുകൂലിയായ അമര്‍ എന്ന പേരിലുള്ള അനോനിമസ് ഇന്ത്യന്‍ അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് അബ്ദുല്‍ ബാസിത് റിട്വീറ്റ് ചെയ്തതാണ് വിനയായത്. മാധ്യമപ്രവര്‍ത്തക നൈല ഇനായത് ആണ് ഒരു ട്വീറ്റിലൂടെ ഈ അമളി ചൂണ്ടിക്കാട്ടിയത്. അമളി തിരിച്ചറിഞ്ഞതോടെ ബാസിത് ട്വീറ്റ് ഡിലീറ്റ് ചെയ്തു.
 

Latest News