Sorry, you need to enable JavaScript to visit this website.

പാലക്കാട് സജിത കൊലപാതകം: അയൽവാസി പിടിയിൽ

പാലക്കാട് - പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരന്റെ ഭാര്യ  സജിതയെ (35) വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതി തിരുത്തംപാടം ബോയൻ കോളനിയിലെ ചെന്താമരയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയാണ് സജിതയെ തിരുത്തംപാടം ബോയൻ കോളനിയിലുള്ള വീടിനകത്ത് കഴുത്തിന് പിന്നിലും തോളിലും വെട്ടേറ്റ നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. സജിതയുടെ ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലി സ്ഥലത്തും, മക്കൾ സ്‌കൂളിലും പോയ സമയം സജിത ബോയൽ കോളനിയിലെ വീട്ടിൽ ഒറ്റക്കായിരുന്നു. പോലീസ് സംഘം ഫോറൻസിക് വിദഗ്ധരുടെയും, വിരലടയാള വിദഗ്ധരുടെയും, ഡോഗ് സ്‌ക്വാഡിന്റെയും സൈബർ സെൽ വിദദ്ധരുടെയും സഹായത്തേടെ സംഭവസ്ഥത്തെത്തി അന്വേഷണം നടത്തി. ഇന്ന്ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റു മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകോടുത്തു.
ആലത്തൂർ ഡി.വൈ.എസ്.പി കെ.എം ദേവസ്സ്യ, നെന്മാറ ഇൻസ്‌പെക്ടർ ദീപകുമാർ എന്നിവരുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം സംഭവസ്ഥല പരിസരത്തുള്ളവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് സജിതയുടെ അയൽവാസിയായ ചെന്താമരയിലേക്ക് എത്തിച്ചത്. ഭാര്യയും കുട്ടിയുമായി പിരിഞ്ഞ് കഴിയുന്ന പ്രതി, കുടുംബ പ്രശ്‌നങ്ങൾക്ക് കാരണം സജിതയുൾപ്പെടെയുള്ള അയൽവാസികളാണ് എന്ന ധാരണയിലുള്ള വൈരാഗ്യത്തിലാണ് സ്ഥലത്ത് ആളുകളൊന്നും ഇല്ലാത്ത സമയം നോക്കി സജിതയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. അന്വേഷണത്തിൽ തെളിവുകളും നാട്ടുകാരുടെ മൊഴികളും പ്രതിയിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. സംഭവസ്ഥലത്ത് നിന്നും കടന്നു കളഞ്ഞ പ്രതിക്ക് വേണ്ടി പോത്തുണ്ടിയുടെ പരിസര പ്രദേശങ്ങളിലും, സമീപത്തെ മലകളിലും, വനത്തിലും പോലീസ് സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയിരുന്നു. കൊലപാതകത്തിന് ശേഷം മലമുകളിലെ വനത്തിൽ ഒളിച്ചിരുന്ന പ്രതി വനത്തിൽ പോലീസ് തിരച്ചിൽ നടത്തുന്നുണ്ടെന്ന് മനസ്സിലാക്കി ഇന്നലെ രാത്രിയായതോടെ കാടിന് പുറത്തിറങ്ങിയ സമയം പരിസര പ്രദേശങ്ങളിൽ നിരീക്ഷണം നടത്തിയിരുന്ന പോലീസ് സംഘം പ്രതിയെ തന്ത്രപരമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും, കുടുബ പ്രശ്‌നങ്ങൾക്കും, ഭാര്യയും കുട്ടിയും പിണങ്ങി പോയതും അയൽവാസിയായ സജിതക്കും മറ്റ് ചില അയൽ വാസികൾക്കും പങ്കുണ്ട് എന്നുള്ള ധാരണയിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത് എന്ന് കുറ്റസമ്മതം നടത്തിയിട്ടുള്ളതാണ്. പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടു പോയി തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി  പ്രതിയുടെ വസ്ത്രങ്ങൾ എന്നിവ പേലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 
ത്യശ്ശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പക്ടർ ജനറൽ ഓഫ് പോലീസ് കെ.സുരേന്ദ്രൻ
പാലക്കാട് ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം എന്നിവരുടെ മേൽനോട്ടത്തിൽ ആലത്തൂർ ഡി.വൈ.എസ്.പി  കെ.എം.ദേവസ്യ, നെന്മാറ ഇൻസ്‌പെക്ടർ എ.ദീപകുമാർ, സബ്ബ് ഇൻസ്‌പെക്ടർ ആർ.രജീഷ്, എം.സി.ഗോപകുമാർ, എ.എസ്.ഐ. എം.വി.ജോയി, സുൽത്താൻ സിവിൽ പോലീസ് ഓഫീസർമാരായ ആർ. രാജേഷ്, ബി.ഷിബു, കെ.ലൈജു, എസ്.സുഭാഷ്, ആലത്തൂർ ഡി.വൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട റഹിം മുത്തു, കൃഷ്ണദാസ്.കെ, സന്ദീപ്.പി, രാജീദ്.ആർ സൂരജ്ബാബു.യു, ദിലീപ്.കെ. എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്.
 

Latest News