ജിദ്ദ - തഹ്‌ലിയ മാളിൽ നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്ത ജവാസാത്ത് ഓഫീസ് മക്ക പ്രവിശ്യ ജവാസാത്ത് മേധാവി മേജർ ജനറൽ ആബിദ് അൽഹാരിസി ഉദ്ഘാടനം ചെയ്തു.
മക്ക പ്രവിശ്യ ജവാസാത്ത് ഉപമേധാവി ബ്രിഗേഡിയർ മഹ്മൂദ് ഫിദ, വ്യാപാര കേന്ദ്രങ്ങളിലെ ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സൂപ്പർവൈസർ കേണൽ അബ്ദുറഹ്മാൻ അൽശഹ്‌രി, തഹ്‌ലിയ മാൾ ജവാസാത്ത് ഓഫീസ് മേധാവി മേജർ ഹുസാം അൽഹർബി എന്നിവർ ചേർന്ന് മക്ക പ്രവിശ്യ ജവാസാത്ത് മേധാവിയെ സ്വീകരിക്കുകയും തഹ്‌ലിയ മാൾ ജവാസാത്ത് ഓഫീസ് വഴി നൽകുന്ന സേവനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
സൗദി പൗരന്മാർക്ക് പുതിയ പാസ്‌പോർട്ടുകൾ അനുവദിക്കൽ, പാസ്‌പോർട്ട് പുതുക്കൽ, വിദേശികൾക്കുള്ള സേവനങ്ങൾ, വിരലടയാള രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾ നൽകുന്ന തഹ്‌ലിയ മാൾ ജവാസാത്ത് ഓഫീസിൽ വനിതാ സേവന വിഭാഗവുമുണ്ട്.