മക്ക- സ്വകാര്യ ഗ്രൂപ്പില്‍ ഹജ് നിര്‍വഹിക്കാനെത്തിയ കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ജന.സെക്രട്ടറി കോഴിക്കോട് അരയങ്കോട് രാമനാട്ടുകരയില്‍ കളത്തില്‍ അഹമ്മദ് കുട്ടി മാസ്റ്റര്‍ (65) മക്കയില്‍ നിര്യാതനായി. അന്‍ജുമന്‍ തര്‍ഖി ഉര്‍ദു കേരള സെക്രട്ടറി, റിട്ട. ഉര്‍ദു ടീച്ചേഴ്‌സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി, കേരള ഉര്‍ദു സെന്റര്‍ ഭാരവാഹി, പെന്‍ഷനേഴ്‌സ് ലീഗ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഭാര്യ നബീസയോടൊപ്പമാണ് ഹജ് നിര്‍വഹിക്കാനെത്തിയത്. ഹജിനു ശേഷം പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസര്‍ നമസ്‌കാര ശേഷം മയ്യിത്ത് മക്കയില്‍ ഖബറടക്കി.