Sorry, you need to enable JavaScript to visit this website.

വിദ്യാർഥികളുടെ സംശയങ്ങൾ തീർക്കാൻ ബേസിക്ഫസ്റ്റ് ആപ്‌

ക്ലാസിലിരുന്നു മാത്രം പഠിച്ചിരുന്ന കാലം പഴങ്കഥ. ക്ലാസ് മുറികളിലെ വിദ്യാഭ്യാസത്തിനപ്പുറം ട്യൂഷൻ ക്ലാസുകൾക്കായി ഓൺലൈൻ ആപുകൾ സജീവമാകുന്നു. ട്യൂഷൻ ടീച്ചറുടെ ധാരാളിത്തമില്ലാതെ വിദ്യാർഥികൾക്കു വീട്ടിലിരുന്നു പഠിക്കാൻ സൗകര്യം ഒരുക്കുന്ന ബേസിക്ഫസ്റ്റ് ഡൗട്ട് ക്ലിയറിങ് പാക്കേജ് ആണ് ഈയിനത്തിലെ ശ്രദ്ധേയ സംരംഭം. ഓൺലൈൻ സ്‌റ്റോറുകളിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യാം. 1200 രൂപ മുതലാണ് അടയ്‌ക്കേണ്ടത്. 
സിലബസ് തീർക്കാനുള്ള വ്യഗ്രതയിൽ 90 ശതമാനം സ്‌കൂൾ അധ്യാപകർക്കും കുട്ടികളുടെ വിഷയങ്ങളിൽ പൂർണമായി ഇടപെടാൻ സാധിക്കുന്നില്ല എന്നാണ് കണക്ക്. അതിനാലാണ് പലരും ട്യൂഷനെ ആശ്രയിക്കുന്നത്. എന്നാൽ ട്യൂഷൻ ക്ലാസുകളും സ്‌കൂൾ മാതൃകയിൽ ആയിക്കഴിഞ്ഞതിനാൽ കുട്ടികൾക്ക് ഓരോരുത്തർക്കും വേണ്ട പ്രത്യേക ശ്രദ്ധ അധ്യാപകരിൽനിന്ന് ലഭിക്കുന്നില്ല. ക്ലാസ് മുറികളിൽ ഇരുന്ന് ചോദിക്കാൻ മടിയുള്ളവരും ഉണ്ട്. ഇത്തരം വിദ്യാർഥികൾക്കെല്ലാം ഉപകാരപ്രദമാണ് എപ്പോഴും ലഭ്യമായിരിക്കുന്ന, വിശ്വസ്തരും വിദഗ്ധരും പരിശീലനം സിദ്ധിച്ചവരുമായ അധ്യാപകർ കൈകാര്യം ബേസിക്ഫസ്റ്റ് ഡൗട്ട് ക്ലിയറിങ് പാക്കേജ്. 
വിദ്യാർഥികളെ അവർക്കു വേണ്ടതെന്തൊക്കെയെന്ന് കൃത്യമായി വിലയിരുത്തിയ ശേഷമാണ് ബേസിക്ഫസ്റ്റ് ഓരോരുത്തർക്കും ആവശ്യമായ പാക്കേജ് നൽകുക. വിദ്യാർഥികൾക്ക് തത്സമയം വീഡിയോ വഴിയോ ചാറ്റിങ് വഴിയോ മറ്റോ അവരുടെ സമയവും സൗകര്യവും അനുസരിച്ച് വിദഗ്ധരുമായി സംസാരിക്കാം. വിഷയ, ഉപവിഷയ വിദഗ്ധർ അവർക്കുള്ള മറുപടികൾ അപ്പപ്പോൾ നൽകും. അധിക മാർക്കിനോ റാങ്കിനോ വേണ്ടി അവസാന നിമിഷം തിരക്കിട്ടു പഠിക്കേണ്ടി വരുന്ന വിദ്യാർഥികൾക്ക് നേരത്തെ സ്‌കോർ ചെയ്യാനുള്ള അവസരം കൂടിയാണ് ബേസിക്ഫസ്റ്റ് ആപ്. കുട്ടി എത്രത്തോളം സമയം ഇതിൽ ചെലവഴിച്ചു, എന്തൊക്കെ ചെയ്തു തുടങ്ങിയ കാര്യങ്ങൾ ആപ് അവരുടെ രക്ഷിതാക്കളെ അറിയിക്കും. 24 മണിക്കൂറും ആപിൽ വിദഗ്ധരുടെ സേവനം ലഭ്യമായിരിക്കും.


 

Latest News