Sorry, you need to enable JavaScript to visit this website.

കുൽഭൂഷണുമായി പാക് ജയിലിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി

ഇസ്‌ലാമാബാദ്- ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ കോടതി വധശിക്ഷ വിധിച്ച മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവുമായി ഇന്ത്യൻ ഉദ്യോഗസ്ഥൻ പാക് സബ് ജയിലിൽ കൂടിക്കാഴ്ച നടത്തി. രാജ്യാന്തര കോടതി കുൽഭൂഷൺ യാദവിന്റെ വധശിക്ഷ റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കാണുന്നത്. 'ഇന്ത്യൻ ചാർജ് ഡി' പ്രതിരോധമേധാവി ഗൗരവ് ആലുവാലിയയാണ് കുൽഭൂഷൽ ജാധവുമായി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ സുഖമമായ സാഹചര്യങ്ങൾ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ ഇന്ത്യൻ സംഘം പ്രതികരിച്ചിരുന്നു.
ഇന്ത്യക്ക് സന്ദർശനാനുമതി നൽകിയ വിവരം പാക് വിദേശ മന്ത്രാലയം ഞായറാഴ്ച്ചയാണ് പുറത്തുവിട്ടത്. 2017 ഏപ്രിലിലാണ് പാക്കിസ്ഥാൻ സൈനിക കോടതി 49 കാരനായ കുൽഭൂഷന് വധശിക്ഷ വിധിച്ചത്. പാക്കിസ്ഥാൻ വിദേശമന്ത്രാലയം കഴിഞ്ഞമാസം ഇന്ത്യക്ക് സന്ദർശനാനുമതി നൽകിയിരുന്നെങ്കിലും ഇരുരാജ്യങ്ങളും അംഗീകരിക്കാത്ത ഘട്ടത്തിൽ സന്ദർശനം മുടങ്ങുകയായിരുന്നു.
 

Latest News