Sorry, you need to enable JavaScript to visit this website.

ജയിലിലേക്ക് അയക്കരുത്; ചിദംബരത്തെ വീട്ടുതടങ്കലിലാക്കാം-കപിൽ സിബൽ സുപ്രീം കോടതിയിൽ

ന്യൂദൽഹി- ഐ.എൻ.എക്‌സ് മീഡിയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത മുൻ ധനമന്ത്രി പി. ചിദംബരം തന്നെ ജയിലിൽ അടക്കരുതെന്നും വീട്ടുതടങ്കിലാക്കുന്നതിൽ എതിർപ്പില്ലെന്നും സുപ്രീം കോടതിയിൽ. ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബലാണ് ഇക്കാര്യം സുപ്രീം കോടതിയിൽ അറിയിച്ചത്. 74 കാരനായ ചിദംബരത്തെ സംരക്ഷിക്കണമെന്നും ആളുകളെ ഇത്തരത്തിൽ അപമാനിക്കരുതെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. പതിനൊന്ന് ദിവസമായി സി.ബി.ഐ കസ്റ്റഡിയിലാണ് ചിദംബരം. ചിദംബരത്തിന് വേണ്ടി സാധാരണ ജ്യാമാപേക്ഷ സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. അതേസമയം, രാഷ്ട്രീയ തടവുകാർക്ക് മാത്രമേ വീട്ടുതടങ്കൽ അനുവദിക്കാനാകൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിനിടെ ചിദംബരത്തിന്‍റെ സി.ബി.ഐ കസ്റ്റഡി അടുത്ത വ്യാഴാഴ്ച വരെ നീട്ടി.
 

Latest News